Books

Vijayapathakal

ലോകപ്രശസ്‌തരായ മലയാളി വ്യവസായപ്രമുഖരുടെ പ്രചോദിപ്പിക്കുന്ന ജീവിതകഥകൾ

എം.എ. യൂസഫലി, രവി പിള്ള‚ ക്രിസ് ഗോപാലകൃഷ്ണൻ‚ ടി.എസ്. കല്യാണരാമൻ‚ പി.എൻ.സി. മേനോൻ‚ ജോയ് ആലുക്കാസ്‚ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി‚ ഡോ. ആസാദ് മൂപ്പൻ, സി.വി. ജേക്കബ്‚ എസ്.ഡി. ഷിബുലാൽ‚ എം.പി. അഹമ്മദ്‚ എം.പി. രാമചന്ദ്രൻ‚ അരുൺകുമാർ‚ വി.കെ. മാത്യൂസ്‚ സി.ജെ. ജോർജ്, ഫൈസൽ ഇ. കൊട്ടിക്കോളൻ‚ ജോസ് ഡൊമനിക്‚ പമേല അന്ന മാത്യു‚ എം.ഇ. മീരാൻ‚ എം.സി. ജേക്കബ്, ബൈജു രവീന്ദ്രൻ.
ലോകപ്രശസ്തരായ മലയാളി വ്യവസായ പ്രമുഖരുടെ പ്രചോദനാത്മകമായ ജീവിതകഥകൾ. വിജയം കൊയ്ത സംരംഭങ്ങളുടെ പിന്നിലെ തീക്ഷ്ണമായ അനുഭവങ്ങളും വെല്ലുവിളികളും അവർ പങ്കുവെക്കുന്നു. നല്ല നാളെകൾ സ്വപ്നം കാണുന്ന പുതിയ തലമുറയ്ക്ക് വഴികാട്ടിയാവുന്ന പുസ്തകം.

Startup: Thudangam Puthusamrambhangal

സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ വിജയത്തില്‍ നവീനാശയങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. ആശയം എങ്ങനെ വികസിപ്പിക്കണമെന്നും അതില്‍നിന്ന് എങ്ങനെ സ്റ്റാര്‍ട്ട് അപ്പ് സംരംഭം കെട്ടിപ്പടുക്കണമെന്നും അതിനെങ്ങനെ കോ-ഫൗണ്ടര്‍മാരെ കണ്ടെത്തണമെന്നുമൊക്കെ പറഞ്ഞുതരുന്നു ഈ ഗ്രന്ഥം. ഇതില്‍ ഞാന്‍ കണ്ട പ്രത്യേകത ഇതൊരു പാക്കേജാണ് എന്നതുതന്നെ. സ്റ്റാര്‍ട്ട്അപ്പിന്റെ എല്ലാ വശങ്ങളും അനായാസം ഉള്‍ക്കൊള്ളിക്കാന്‍ ഗ്രന്ഥത്തിനു കഴിഞ്ഞിട്ടുണ്ട്.
-ക്രിസ് ഗോപാലകൃഷ്ണന്‍

ചെറിയ നിലയില്‍ തുടങ്ങി വ്യവസായ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത പ്രതിഭാശാലികള്‍ എങ്ങനെ വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും തരണം ചെയ്ത് വിജയം വരിച്ചു എന്നു വെളിവാക്കുന്ന പുസ്തകം. ഒപ്പം സ്റ്റാര്‍ട്ട് അപ്പ് വഴിയില്‍ വളര്‍ന്നുവന്ന ഒരുപറ്റം ചെറുപ്പക്കാരുടെ വിജയകഥകളും

Swarnathil Engane Nikshepikkam

സമ്പാദ്യമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ പ്രധാന്യം വ്യക്തമാക്കുന്നതാണ് സ്വര്‍ണത്തില്‍ എങ്ങനെ നിക്ഷേപിക്കാം എന്ന ഈ പുസ്തകം. സ്വര്‍ണത്തിലെ വിവിധ നിക്ഷേപമാര്‍ഗങ്ങളെക്കുറിച്ചാണ് നിങ്ങളുടെ ചിന്തയെങ്കില്‍ ഈ പുസ്തകം ഒരു നല്ല വഴികാട്ടിയായിത്തീരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു-സത്യന്‍ അന്തിക്കാട്

പണപ്പെരുപ്പത്തെ നേരിടാനും നാളേക്കായി സമ്പത്ത് സ്വരൂപിച്ച് വെക്കാനുമുള്ള സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗമാണ് സ്വര്‍ണം. സ്വര്‍ണത്തിലെ നിക്ഷേപസാദ്ധ്യതകളെക്കുറിച്ച് ലളിതമായി വിവരിക്കുന്ന പുസ്തകം.