Author: admin

petrol-996617_1920

ഇന്ധന വില കൂടിയപ്പോൾ സംസ്ഥാന സർക്കാരിനും കൊള്ളലാഭം

കഴിഞ്ഞ ഒമ്പതു ദിവസം കൊണ്ട് പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയും കൂടി. ഇതോടെ കൊച്ചി നഗരത്തിൽ പെട്രോൾ വില ലിറ്ററിന് 76.42 രൂപയും ഡീസലിന് 70.65 രൂപയുമായി.  കേന്ദ്ര സർക്കാരിനും എണ്ണക്കമ്പനികൾക്കും മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ ഖജനാവിലേക്കും ഇതോടെ കൂടുതൽ പണമൊഴുകും.  ഒരു ലിറ്റർ പെട്രോളിൽനിന്ന് 1.50 രൂപയുടെയും ഡീസലിൽനിന്ന് 1.12 രൂപയുടെയും അധിക വരുമാനമാണ് ഈ വില വർധനയിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുക. വില ഇനിയും കൂടിയില്ലെങ്കിൽ പോലും പ്രതിമാസം പെട്രോളിൽനിന്ന് 25 […]

image_2020_06_17T09_35_47_055Z

കാകീബോ: കൊറോണക്കാലത്തും വളരെ എളുപ്പത്തിൽ സമ്പാദ്യം വർധിപ്പിക്കാം

മാസ ശമ്പളത്തിൽനിന്ന് നല്ലൊരു തുക മിച്ചംപിടിച്ച് കുഞ്ഞുകുഞ്ഞു സ്വപ്നങ്ങൾ യാഥാർഥ്യമാക്കണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടാവും. പക്ഷേ, ചെലവുകൾ കഴിഞ്ഞ് മിച്ചംപിടിക്കാൻ ഒന്നുമുണ്ടാവില്ലെന്നതാണ് സത്യം. ഇപ്പോഴിതാ കൊറോണ മൂലമുള്ള മാന്ദ്യത്തിൽ മിക്കവരുടെയും വരുമാനം കുറഞ്ഞിട്ടുണ്ടാകും. ഇനി ഇപ്പോഴൊന്നും സമ്പാദ്യത്തെക്കുറിച്ച് ആലോചിക്കേണ്ട എന്നാവും മനസ്സിൽ. പക്ഷേ, തികച്ചും ലളിതമായ മാർഗത്തിലൂടെ വരുമാനത്തിന്റെ 30 ശതമാനം വരെ മിച്ചംപിടിക്കാനുള്ള ഒരു വഴിയുണ്ട്, അതും ഒട്ടും പിശുക്കാതെ. അതിന്റെ പേരാണ് ‘കാകീബോ’ (Kakeibo). ഇതൊരു ജാപ്പനീസ് വ്യക്തിഗത ബജറ്റിങ് രീതിയാണ്. ഇത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ […]

photo-1535570404806-e8df211dc94a

ലോക്ക്‌ഡൗൺ കാലത്ത് ആസ്വദിച്ച് ചായ കുടിക്കാം…

തേയിലക്ഷാമത്തിന് പരിഹാരം ;ലേലം തുടരും സംസ്ഥാനത്ത് പൊടിത്തേയിലയുടെ ക്ഷാമം അവസാനിക്കുന്നു. ലോക്ക്ഡൗൺ കാരണം 20 ദിവസമായി മുടങ്ങിയിരുന്ന തേയില ലേലം പുനഃസ്ഥാപിച്ചതോടെയാണ് ഇത്. വില്ലിങ്ടൺ ഐലൻഡിലെ ലേല കേന്ദ്രത്തിൽ ചൊവ്വാഴ്ച പൊടിത്തേയിലയുടെയും ബുധനാഴ്ച ഇലത്തേയിലയുടെയും ലേലം നടന്നു. സംസ്ഥാന സർക്കാർ ഇടപെട്ടതിനെ തുടർന്നാണ് ടീ ട്രേഡ് അസോസിയേഷൻ ഓഫ് കൊച്ചിൻ ലേലം പുനരാരംഭിച്ചത്.അടുത്ത ലേലം ഏപ്രിൽ 16, 17 തീയതികളിലാണ്. 8.42 ലക്ഷം കിലോഗ്രാം പൊടിത്തേയിലയും 1.84 ലക്ഷം കിലോഗ്രാം ഇലത്തേയിലയുമാണ് അടുത്തയാഴ്ച ലേലം ചെയ്യുന്നത്. ഇതുകൂടി […]